പൂനം പാണ്ഡെ ആശുപത്രിയിൽ; ആക്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

ബോളിവുഡ് നടി പൂനം പാണ്ഡെയെ ഭര്‍ത്താവ് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് പരാതി നല്‍കി. പിന്നാലെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു താരം നല്‍കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൂനം മുംബൈ ആശുപത്രിയില്‍ ചികിത്സയിലാണെന്നും തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നടപടിയുണ്ടായതെന്നും പൊലിസ് വ്യക്തമാക്കി. നേരത്തെയും ഭര്‍ത്താവ് ആക്രമിച്ചെന്നാരോപിച്ച് പൂനം പൊലീസിന് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഗോവയില്‍ വെച്ച് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും കാട്ടി പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.സാമിന് ഉപാധികളോടെ ഗോവ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും സാമിന്റെ ഈ ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News