നെഹര്‍ കോളേജിലെ റാഗിങ്; ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളേജിലെ റാഗിങ് കേസില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ റാഗിങ് വിരുദ്ധ വകുപ്പുകള്‍ കൂടി ചുമത്തിയാണ് കേസെടുത്തത്. ചെക്കിക്കുളം സ്വദേശിയായ അന്‍ഷാദാണ് റാഗിങ്ങിന് ഇരയായത്.

മുഹമ്മദ് റാഷദ് ടി, മുഹമ്മദ് തമീം കെ എം , അബ്ദുള്‍ ഖാദര്‍, മുഹമ്മദ് മുസാമില്‍ എം, മുഹമ്മദ് മുഹദിസ് , മുഹമ്മദ് സഫ്വാന്‍ പിസി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികലാണ് എല്ലാവരും.

ആദ്യ ഘട്ടത്തില്‍ കേസില്‍ തടഞ്ഞുവെക്കല്ലിനും സംഘം ചേര്‍ന്നുള്ള ക്രൂരമായ മര്‍ദ്ദത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, റാഗിംഗ് വിരുദ്ധ വകുപ്പുകള്‍ കൂടി പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഹര്‍ കോളേജിലെ രണ്ടാം വര്‍ഷം എക്ണോമിക്ക്‌സ് വിദ്യാര്‍ത്ഥിയായ ചെക്കിക്കുളം സ്വദേശിയായ അന്‍ഷാദിന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ അന്‍ഷാദ് ബോധരഹിതനായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News