വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമം; പന്ത്രണ്ടുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി

വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂര്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടമുണ്ടായത്.

തിരുവണ്ണാമലൈ ജില്ലയിലെ വാനപുരം ഗ്രാമത്തില്‍ നിന്നുള്ള സുരേഷ് ഭൂമിനാഥന്‍, വെങ്കിടേഷ് സതീഷ് എന്നിവരും മറ്റ് നാലു പേരും ഞായറാഴ്ച രാവിലെയാണ് സിരുകലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്.

തുടര്‍ന്ന് വെള്ളച്ചാട്ടത്തന്റെ മുന്നില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാറയില്‍ തെന്നി വീണ സുരേഷ് കനത്ത ഒഴുക്കില്‍ ഒലിച്ചുപോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഉടന്‍ ശങ്കരപുരം ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരെയും കരിയലൂര്‍ പൊലീസിനെയും വിവരമറിയിച്ചു. കൂടാതെ നാട്ടുകാരും ഏതാനും ആളുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. എന്നാല്‍ തിരച്ചില്‍ രണ്ടാം ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here