ഇളയച്ഛാ, ഞങ്ങള്‍ ആസിഡ് കുടിച്ചു; അവള്‍ വന്ന് പറഞ്ഞതിങ്ങനെ; നടുക്കം മാറാതെ ഒരു നാട്

കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ച വാര്‍ത്ത ഒരു ഞെട്ടലോടെയാണ് ഒരു നാടാകെ കേട്ടത്. സുവര്‍ണയുടെ ഇളയച്ഛന്‍ സന്തോഷും കുടുംബവും ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മുക്തരായില്ല. സുകുമാരന്റെ മകള്‍ സൂര്യ, ഭാര്യ സീന എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വൈക്കം ചെമ്പ് പഞ്ചായത്തിലെ ബ്രമംഗലത്താണ് സംഭവം. ഇളയ മകള്‍ സുവര്‍ണ സമീപത്തെ ബന്ധുവീട്ടില്‍ എത്തി വിവരം ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറ ലോകം അറിയുന്നത്. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോഴേക്കും ബാക്കി മൂന്ന് പേരും അബോധവസ്ഥയിലായിരുന്നു.

ഇളയച്ഛാ..ഞങ്ങള്‍ ആസിഡ് കുടിച്ചു. ഇപ്പോള്‍ മരിക്കും.’ ആ വാക്കിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല സുവര്‍ണയുടെ കുടുംബാംഗങ്ങള്‍ക്ക്.
ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധചികിത്സയ്ക്കായി എത്തിച്ചെങ്കിലും അമ്മ സീനയും മൂത്ത മകള്‍ സൂര്യയും മരിച്ചിരുന്നു.

പിതാവ് സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സുകുമാരന്റെ മൂത്തമകള്‍ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടയിലായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറിയത്.

അതിന്റെ മാനസിക പ്രയാസത്തിലായിരുന്നു നാലംഗ കുടുംബം എന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന സുകുമാരനും കുടുംബത്തിനും കടുത്ത സാമ്പത്തിക പ്രയാസങ്ങളും നേരിട്ടതായി പറയപ്പെടുന്നു.

സൂര്യയ്ക്ക് കൊവിഡ് വന്ന് മാറിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News