വിവാഹാഭ്യര്‍ഥന നിരസിച്ചു; വിവാഹിതയായ യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിവാഹിതയായ യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ദില്ലി ബാവനയിലാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മൊണ്ടു എന്ന യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 23 വയസുള്ള അയല്‍വാസി യുവാവാണ് 26 വയസുള്ള യുവതിക്ക് മേല്‍ ആസിഡ് ഒഴിച്ചത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബീഹാറിലെ ബക്‌സറില്‍ നിന്നാണ് മോണ്ടുവിനെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു.

സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

വേദനയോടെ യുവതി നിലവിളിച്ചപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും നേരത്തെ വീട് മാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News