കെ.തായാട്ട് സാഹിത്യ പുരസ്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരന്

കെ.തായാട്ട് സാഹിത്യ പുരസ്കാരത്തിന് കൈരളി ടി വി ന്യൂസ് ഡയറക്ടർ എൻ. പി. ചന്ദ്രശേഖരൻ അർഹനായി. നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഹരിതം ബുക്സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപൻ തായാട്ടാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

എട്ടുപേർക്കുള്ള സാഹിത്യപുരസ്കാരങ്ങൾക്കു പുറമേ രണ്ടു പേർക്ക് ബാലപ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.എൻ. പി. ചന്ദ്രശേഖരനു പുറമേ ശത്രുഘ്നൻ, ടോണി ചിറ്റേട്ടുകളം, എസ്.കമറുദ്ദീൻ, രേഖ ആർ താങ്കൾ, സത്യൻ താന്നിപ്പുഴ, മഹമൂദ് മാട്ടൂൽ, വി.എസ് കൃഷ്ണരാജ് എന്നിവരാണ് കെ.തായാട്ട് പുരസ്കാരങ്ങൾ നേടിയത്.

ഹിരൺമയി ഹേമന്ത്, ധ്യാൻചന്ദ് എന്നിവരാണ് ബാല പ്രതിഭാ പുരസ്കാരങ്ങൾ നേടിയത്.

ഷാർജ പുസ്തകോത്സവത്തിലെ മീഡിയ സെൻററിൽ നടന്ന അവാർഡ് പ്രഖ്യാപനച്ചടങ്ങിൽ തിരക്കഥാകൃത്ത് റോബിൻ തിരുമല, സാദിഖ് കാവിൽ, ടോണി ചിറ്റേട്ടുകളം എന്നിവരും സംബന്ധിച്ചു.

ഡിസംബറിൽ, കെ.തായാട്ടിൻറെ ചരമവാർഷികത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News