രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്‌ (എം) ന്‌ നല്‍കാന്‍ എല്‍.ഡി.എഫ്‌ തീരുമാനം

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഒഴിവുള്ള സീറ്റ്‌ കേരള കോൺഗ്രസ്‌ (എം) ന്‌ നൽകാൻ എല്‍ ഡി എഫ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേര്‍ന്ന എൽ.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് തീരുമാനം .

കേരളം മുന്നോട്ടുവെച്ച വികസന പദ്ധതികൾക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന്‌ കാണിക്കുന്നതിനായി പ്രചരണ-പ്രക്ഷോഭങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. റെയിൽവേ സിൽവർലൈൻ പദ്ധതിയ്‌ക്കെതിരായും, ശബരിമല വിമാനത്താവളത്തി നെതിരായും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വൻ വികസന പദ്ധതികൾ തകർക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണ്‌.

തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. സംസ്ഥാനത്തിന്‌ നൽകാനുള്ള ജി.എസ്‌.ടി കുടിശ്ശിക വർദ്ധിച്ചുവരികയാണ്‌. എം.എൻ.ആർ.ഇ.ജി പദ്ധതിയ്‌ക്ക്‌ നൽകേണ്ട കേന്ദ്രവിഹിതം വൻ തോതിൽ കുടിശ്ശികയാണ്‌. ഇത്തരം നിലപാടുകൾ ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി നവംബർ 30 ന്‌ വൈകുന്നേരം 5.00 മുതൽ 7.00 വരെ ജില്ലാ കേന്ദ്രങ്ങളിൽ ഒരുസ്ഥലത്ത്‌ ജനപ്രതിനിധികളും, എൽ.ഡി.എഫ്‌ നേതാക്കളും, പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ധർണ്ണ നടത്താൻ എൽ.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

തിരുവനന്തപുരത്ത്‌ നടക്കുന്ന ധർണ്ണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News