ബ്രഹ്മമംഗലം ആത്മഹത്യ; നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു

കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായിൽ സുകുമാരൻ, മൂത്ത മകൾ സൂര്യ, ഭാര്യ സീന എന്നിവരാണ് മരിച്ചത്. ഇളയ മകൾ സുവർണ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വൈക്കം ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്താണ് സംഭവം. ഇളയ മകൾ സുവർണ സമീപത്തെ ബന്ധുവീട്ടിൽ എത്തി വിവരം ബോധിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോഴേക്കും സുകുമാരനും ,ഭാര്യ സീനയും ,മൂത്ത മകൾ സൂര്യയും
അബോധാവസ്ഥയിലായിരുന്നു.

ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായും എത്തിച്ചെങ്കിലും അമ്മ സീനയുടെയും മൂത്ത മകൾ സൂര്യയുടെയും ജീവൻ രക്ഷിക്കാനായില്ല. സീന  ഇന്നലെ രാത്രിയിലും മകൾ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്.

പിതാവ് സുകുമാരൻ ചികിത്സയിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇളയ മകൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരിച്ച മൂത്ത പെൺകുട്ടിക്ക് കൊവിഡ് ബാധിച്ചതിന് ശേഷം മനോവിഷമത്തിൽ ആയിരുന്നു. ഇതുമൂലം നിശ്ചയിച്ച കല്യാണം മാറ്റി വെക്കുന്നതിന് പറ്റി കുടുംബം ആലോചിച്ചിരുന്നു.

ആത്മഹത്യയിലേക്ക് കുടുംബത്തെ നയിക്കാനുള്ള കാരണം ഇതാണോ എന്ന്
വ്യക്തമല്ല.വീടിനുള്ളിൽ നിന്ന് ആസിഡ് കൊണ്ടുവന്ന കുപ്പിക്കൊപ്പം വാക്കത്തിയും കണ്ടെത്തി. ഭാര്യക്കും മക്കൾക്കും സുകുമാരൻ നിർബന്ധിച്ച് ആസിഡ് നൽകിയതാണെന്നും പൊലീസ് സംശയിക്കുന്നു. തലയോലപ്പറമ്പ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News