ഏഴു വയസ്സുകാരിയെയും ഭിന്നശേഷികാരിയെയും പീഡിപ്പിച്ച പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഭിന്നശേഷിയുള്ള 52കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും പീഡിപ്പിച്ച കേസിൽ പ്രതിക്കായിലുക്ക് ഔട്ട് നോട്ടീസ്.ബാലുശ്ശേരി സ്വദേശിയായ മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

ഭിന്നശേഷിയുള്ള 52കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി ബാലുശ്ശേരി സ്വദേശി മുഹമ്മദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം.

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെയും 7 വയസ്സുകാരിയെയും വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു.വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.സംഭവ സ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ പ്രതി ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി . പെണ്‍കുട്ടിയെയും, ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News