നാടക, ചലച്ചിത്ര മേഖലകളിൽ ഒരു പോലെ തിളങ്ങാൻ കോഴിക്കോട് ശാരദയ്ക്ക് സാധിച്ചു; മുഖ്യമന്ത്രി

മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി  കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

നാടക, ചലച്ചിത്ര മേഖലകളിൽ ഒരു പോലെ തിളങ്ങാൻ കോഴിക്കോട് ശാരദയ്ക്ക് സാധിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കോഴിക്കോട് ശാരദയ്ക്ക് 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979ൽ ‘അങ്കക്കുറി’ എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചാണ് സിനിമയിൽ എത്തുന്നത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി 90ഓളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.

കോഴിക്കോട് വെള്ളിപ്പറമ്പിലാണ് താമസം. താരസംഘടനയായ അമ്മയിൽ അംഗമാണ്. ഭർത്താവ് അഭിനേതാവായ എ പി ഉമ്മർ. മക്കൾ: ഉമദ, എ പി സജീവ് (ജില്ലാ ആശുപത്രി), രജിത, ശ്രീജീത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here