സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ; 26ന് രാജ്യവ്യാപക പ്രതിഷേധം

സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. കർഷക സമരം ഒരു വർഷം തികയുന്ന 26ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ശീതകാല പാർലമെന്റ് നടക്കുന്ന വേളയിൽ എല്ലാ ദിവസവും 500 കർഷകർ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി മഹാപഞ്ചായത്ത് ചേരുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

ദില്ലി അതിർത്തികൾ കേന്ദ്രീകരിച്ചുള്ള കർഷക സമരം ഒരു വർഷത്തോട് അടുക്കുമ്പോൾ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കർഷക സമരം ഒരു വർഷം തികയുന്ന നവംബർ 26 ന് രാജ്യവ്യാപകമായി കർഷക സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

സംസ്ഥാന തലത്തിൽ കർഷക സംഘടനകൾ സമരങ്ങൾ സംഘടിപ്പിക്കുന്നത് കൂടാതെ ദില്ലി അതിർത്തികളിലെ സമര കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധ പ്രകടനങ്ങളും നടത്തും. സമരത്തിൽ രാജ്യത്തെ തൊഴിലാളികളും വിദ്യാർഥികളും സ്ത്രീകളും കർഷകരോടൊപ്പം അണിനിരക്കണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

കാർഷിക കരി നിയമം പിൻവലിക്കാതെ പുറകോട്ടില്ലെന്ന് ആവർത്തിച്ച് കൊണ്ടാണ് കർഷകർ സമരം ശക്തമാക്കുന്നത്. നവംബർ 28 ന് മുംബൈ നഗരത്തിലെ ആസാദ് മൈതാനിൽ കർഷകർ മഹാപഞ്ചായത്ത് ചേരും. നവംബർ 29 മുതൽ ആരംഭിക്കുന്ന ശീതകാല പാർലമെന്റ് സമ്മേളന വേളയിൽ ദില്ലി അതിർത്തിയിൽ നിന്നും 500 കർഷകർ ദിവസവും പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

ട്രാക്ടറുകൾ ഉൾപ്പടെ ഉപയോഗിച്ചാണ് ദിവസവും പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുകയെന്നും കർഷകർ വ്യക്തമാക്കി. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷക സമരം കരുത്താർജിക്കുന്നത് ബിജെപിയെ പ്രതിസന്ധിലാഴ്ത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here