പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ ബിജെപി അധ്യക്ഷന്‍റെ ഫോട്ടോഷൂട്ട്

ചെന്നൈയില്‍ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ തമി‍ഴ്നാട് ബിജെപി അധ്യക്ഷന്‍റെ ഫോട്ടോഷൂട്ട്. ശ്രദ്ധനേടാന്‍ വേണ്ടി നടത്തിയ ബിജെപി ഫോട്ടോഷൂട്ടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം.

ബിജെപി തമി‍ഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തോണിയിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൂടെയുള്ളവരും അണ്ണാമലൈയും ഫോട്ടോഗ്രഫര്‍ക്ക് പല കോണുകളില്‍ നിന്നുള്ള പോസിനായി നിര്‍ദേശം നല്‍കുന്നുണ്ട്.

ഫ്രെയിമിൽനിന്ന് ആളുകളെ മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചെന്നൈ കൊളത്തൂരിൽ മുട്ടോളം വെള്ളമുള്ള സ്ഥലത്ത് വഞ്ചിയെത്തിച്ചായിരുന്നു അണ്ണാമലൈയും പാർട്ടി പ്രവർത്തകരും ഫോട്ടോഷൂട്ട് നടത്തിയത്.

അപ്രതീക്ഷിതമായി പെയ്ത മ‍ഴയിലാണ് ചെന്നൈ നഗരം മുങ്ങിയത്. ജനങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്. എന്നാല്‍, താഴ്ന്ന ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

വെള്ളം ഒഴുക്കികളഞ്ഞ് ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിലാണ് ജനം. ഇതിനിടയ്ക്കാണു ബിജെപിക്കാരുടെ ഫോട്ടോഷൂട്ട് അരങ്ങേറിയത്. എന്നാല്‍ വിവാദത്തിനു പിന്നില്‍ ഡിഎംകെയുടെ കളിപ്പാവകളാണെന്നാണ് ബിജെപിയുടെ പ്രതികരണം.

നഗരം മഴക്കെടുതികളിൽ വലയുമ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഫോട്ടോഷൂട്ട് നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News