ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂരിൽ കർഷക സമ്മേളനം

രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂരിൽ കർഷക സമ്മേളനം. സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് കർഷക സമ്മേളനം സംഘടിപ്പിച്ചത്.

കർഷക സമര നായകൻ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമുള്ള സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഭരണകൂട ഭീകരതയെ വെള്ളുവിളിച്ച് രാജ്യ തലസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന കർഷക സമരത്തിന് ഐക്യദാർദ്യം പ്രഖ്യാപിച്ചായിരുന്നു കണ്ണൂരിൽ കർഷക സമ്മേളനം.

ഡിസംബർ 10 മുതൽ 12 വരെ നടക്കുന്ന സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് കർഷക സമ്മേളനം സംഘടിപ്പിച്ചത്.കർഷക സമര നായകൻ ഹനൻ മുള്ളയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.

തോറ്റു മടക്കമില്ലാത്ത ചരിത്ര പോരാട്ടമാണ് രാജ്യത്തെ കർഷകർ ഏറ്റെടുത്തിരിക്കുന്നതെന്ന് ഹനൻ മുള്ള പറഞ്ഞു.

ചന്തപ്പുരയിൽ നടന്ന കർഷക സമ്മേളനത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സംസ്ഥാന കമ്മറ്റി അംഗം ടി വി രാജേഷ്,കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here