മുക്കുപണ്ടം പണയംവച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി

തിരുവനന്തപുരം കുറ്റിച്ചലിൽ മുക്കുപണ്ടം പണയംവച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. ഗ്രാമീണ മേഖലകളിൽ വ്യാജ ഉരുപ്പടി പണയം വച്ച് ലക്ഷങ്ങളാണ് ഈ യുവാക്കൾ തട്ടിയെടുത്തത്.

സ്വർണ്ണ പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം  പണയം വച്ച് പണം തട്ടാൻ  ശ്രമിച്ച കുറ്റിച്ചൽ, കോട്ടൂർ  സ്വദേശികളായ ബിനു , വിനോദ് എന്നിവരെയാണ് കടയുടമ കയ്യോടെ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയത്.

മുൻപും ഇവർ പണയം വച്ച ഉരുപ്പടിയിൽ സംശയം തോന്നിയിരുന്നു. തുടർന്ന് കടയുടമ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കമ്പി വളയുണ്ടാക്കി അതിൽ സ്വർണ്ണം പൂശി 916 മുദ്രയും പതിപ്പിച്ചു  12 ഗ്രാം  വീതം തൂക്കം ഉറപ്പിച്ചാണ് ഇവർ പണമിടപാട് സ്ഥാപനത്തെ  സമീ പിക്കുന്നത്.

ഒറ്റ നോട്ടത്തിൽ സംശയം തോന്നാത്ത  സ്ഥാപന ഉടമകൾ ഇവ തൂക്കി വില നൽകും . ഒരിക്കൽ പണയം വച്ച ഉരുപ്പടികൾ ഇവർ തിരിച്ചെടുക്കാൻ എത്താറില്ല. കുറ്റിച്ചലിലെ തന്നെ അഞ്ചിലധികം  പണമിടപാട് സ്ഥാപനങ്ങളിലും  സമാന രീതിയിൽ ഒന്നിലധികം വളകൾ പണയം നൽകി ഇവർ തുക തട്ടി എടുത്തതായും വിവരമുണ്ട്.

കുറ്റിച്ചൽ പഞ്ചായത്തിൽ മാത്രം ഇവർ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിട്ടുണ്ട്  എന്നാണ് പ്രാഥമിക വിവരം. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here