‘എനിക്ക് കുറേ തല്ല് കിട്ടി സാറേ, ഇനി അവനെ തല്ല്’; കാവടി തുള്ളിപ്പോയ യുവമോര്‍ച്ചയുടെ പ്രതിഷേധം ട്രാജഡിയായി മാറിയപ്പോള്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

നിങ്ങള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥയെന്ന് വീണ്ടും വീണ്ടും പറയിപ്പിക്കുകയാണ് ബിജെപിയും യുവമോര്‍ച്ചയും. കൊട്ടാരക്കര ഓട്ടം എന്ന് സോഷ്യല്‍ മീഡിയ പേരിട്ടിരിക്കുന്ന യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ കിടന്ന് ഓടുകയാണ്.

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയിലെ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അവസാനം കോമഡിയായി മാറുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം.

പൊലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്ന ഡയലോഗുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്’, ‘കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.’ എന്നും ചില പ്രവര്‍ത്തകര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു.

ബിജെപിയുടേയും യുവമോര്‍ച്ചയുടേയും ഇടപ്പാള്‍ ഓട്ടവും കൊട്ടാരക്കര ഓട്ടവും കൂടിയായപ്പോള്‍ സോഷ്യല്‍മീഡിയ്ക്ക് ചാകരയാണിപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here