സിനിമയിലെ നായക സങ്കല്‍പത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ നടനാണ് സത്യന്‍; മന്ത്രി ആന്റണി രാജു

സിനിമയിലെ നായക സങ്കല്‍പത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ നടനാണ് സത്യനെന്ന് മന്ത്രി ആന്റണി രാജു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനശ്വര നടന്‍ സത്യന്റെ 109-ാം ജന്മവാര്‍ഷികാഘോഷം സത്യന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പിതാവും നടന്‍ സത്യനും സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച കാര്യം ഇന്നും ഒരു നല്ല ഓര്‍മയായി നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു.

നടന്‍ പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിവില്‍ സര്‍വീസ് , കെ എ എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ആദരിച്ചു. പ്രസിഡന്റ് ഷാജി വില്‍സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വിജയന്‍ സ്വാഗതം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News