മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടര്‍ന്നാണ് ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍. നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജര്‍ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു

പുരാവസ്തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി.

മോന്‍സന്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News