നാവികസേനയുടെ പുതിയ മേധാവിയായി ആർ ഹരികുമാർ

മലയാളിയായ ചീഫ്‌ വൈസ്‌ അഡ്‌മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.30ന്‌ ചുമതലയേൽക്കും. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ അമ്പത്തൊമ്പതുകാരൻ നിലവിൽ വെസ്‌റ്റേൺ നേവൽ കമാൻഡ്‌ മേധാവിയാണ്‌.

അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് ആണ് നിലവിൽ ഹരികുമാർ. ഈ മാസം 30ന് ആർ. ഹരികുമാർ ചുമതലയേൽക്കും.
നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് പഠിച്ചിറങ്ങിയ ആർ. ഹരികുമാർ 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്.

മുംബൈ സർവകലാശാലയിലും യു.എസ്. നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം.ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്. വർഷത്തിനിടയിൽ ഐഎൻഎസ്‌ വിരാട്‌, ഐഎൻഎസ്‌ നിഷാങ്ക്‌ ഉൾപ്പെടെ അഞ്ച്‌ പടക്കപ്പലുകളുടെ തലവനായി. വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരം വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ: കലാനായർ, മകൾ: അഞ്ജനാ നായർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News