രാജ്യാന്തര സംഗീത പുരസ്‌കാര നിറവിൽ എആർ റഹ്‌മാന്റെ മകൾ ഖദീജ

രാജ്യാന്തര സംഗീത പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് വിഖ്യാത സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ മകൾ ഖദീജ. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ അവാർഡിലെ മികച്ച ആനിമേഷൻ മ്യൂസിക് വീഡിയോ പുരസ്‌കാരമാണ് ഖദീജ സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫരിഷ്‌തോൻ എന്ന സംഗീത വീഡിയോക്കാണ് പുരസ്‌കാരം. എആർ റഹ്‌മാൻ തന്നെയാണ് പുരസ്‌കാരനേട്ടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. റഹ്‌മാനാണ് ആൽബത്തിന്റെ സംഗീത സംവിധാനം. ഫരിഷ്‌തോൻ, ഹോ ഷാഹെ മദീനാ, മേരാ സലാമെ ദിൽ കഹ്നാ.. എന്ന ഗാനം ഖദീജ തന്നെയാണ് പാടിയിട്ടുള്ളത്. മുന്ന ഷൗകത് അലിയുടേതാണ് വരികൾ.

നേരത്തെ അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരത്തിൽ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോൻ സ്വന്തമാക്കിയിരുന്നു. ലോസ് ആഞ്ചൽസ് ഫിലിം അവാർഡിൽ പ്രത്യേക പരാമർശവും നേടി. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്‌തോൻ അറിയപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News