എടപ്പാളിൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ടെക്നീഷ്യന് പരുക്ക്

മലപ്പുറം എടപ്പാളിൽ കേടായ ഫോണിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ടെക്നീഷ്യന് പരുക്ക്. എടപ്പാൾ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീറി(24)നാണ് കയ്യിൽ സാരമായി പരുക്കേറ്റത്. മൊബൈൽ ടെക്നീഷ്യനായ തഹീർ കഴിഞ്ഞ ദിവസമാണ് കേടായ ഫോണ്‍ പരിശോധിച്ചത്.

തഹീറിന്‍റെ വീട്ടിൽവച്ചാണ് അപകടം ഉണ്ടായത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ പശ എടുത്തു മാറ്റുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടർന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News