മുല്ലപ്പള്ളിക്ക് മറുപടിയുമായി സുധാകരൻ; പരാതിയുള്ളവർക്ക് ഹൈക്കമാന്റിനെ സമീപിക്കാം

ഗ്രൂപ്പ്‌ നേതാക്കന്മാർക്ക് മുന്നിൽ തോൽവി സമ്മതിച്ച് കെ സുധാകരൻ. പരാതിയുള്ളവർക്ക് ഹൈക്കന്റിനെ സമീപിക്കാം. എല്ലാം ഉൾകൊള്ളാൻ എനിക്ക് ആവില്ലെന്ന നിസ്സഹായത നിലപാടാണ് കെ സുധാകരൻ സ്വീകരിച്ചത്.

കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുധാകരൻ സംഘടന തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ വിശ്വാസ്യത തകർക്കുമെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.

എന്നാൽ ഗ്രൂപ്പുകളോട് പോര് അടിച്ച് പുനഃസംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സുധാകരന്റെ തീരുമാനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിർവാഹക സമിതിയിൽ ഒരു തർക്കവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു

അതേസമയം, മുല്ലപ്പള്ളിക്ക് പറയാൻ അവകാശമുണ്ടെന്നും പരാതി ഉള്ളവക്ക് ഹൈക്കന്റിനെ സമീപിക്കാമെന്നും എല്ലാം ഉൾകൊള്ളാൻ എനിക്ക് ആവില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയ്ക്കുള്ള സുധാകരന്റെ മറുപടി.

എന്നാൽ കോൺഗ്രസിന്റെ റോഡടച്ചുള്ള സമരത്തിനെതിരെ ജോജു നടത്തിയ ഇടപെടൽ അപക്വമായിരുന്നുവെന്ന് കെ സുധാകരൻ ആവർത്തിച്ചു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here