ക്ലീൻ യൂ സർട്ടിഫിക്കറ്റ്, ഇനി ധൈര്യമായിട്ട് കയറാം; ജാന്‍എമൻ നവംബർ 19 ന് തിയേറ്ററുകളിലേക്ക്

ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകൾ തീർക്കാൻ മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന ‘ജാൻഎമൻ’ എന്ന ചിത്രം നവംബർ 19 ന് തിയേറ്ററുകളിലേക്ക്.ചിത്രത്തിന്‍റെ ടീസർ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റർടെയ്‌നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. പ്രശസ്ത ചലച്ചിത്രകാരന്മാർ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ചിദംബരം സംവിധാന രംഗത്തേക്ക് എത്തുന്നത്.

അഭിനയത്തിന് പുറമെ നടൻ ഗണപതി സഹോദരൻ ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ സജിത്ത് കുമാർ,ഷോൺ ആന്റണി എന്നിവർ നിർമാണ പങ്കാളികളാണ്.സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്‌നേഷ് വരച്ചാൽ, ഗണപതി.

സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽ വിവി ചാർലി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ(സപ്താ റെക്കോർഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആർ.ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാർക്കറ്റിങ് പി.ആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News