ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറങ്ങി

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്.ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ.

ക്രിമിനൽ കേസ് പ്രതി എന്ന് അറിഞ്ഞിടും മോൻസണുമായി അവിശുദ്ധ ബന്ധം പുലർത്തി ,മോൻസൻ്റെ വീട്ടീൽ ഔദ്യോഗിക കാറിൽ പല തവണ എത്തി എന്നതുമാണ് ലക്ഷ്മണയ്ക്കെതിരെ കണ്ടെത്തിയ കേസ്.

അതേസമയം, ഐ ജിയുമായുള്ള ബന്ധം ഉപയോഗിച്ച് മോൻസൺ പലരേയും പറ്റിച്ചു എന്നും ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. 1997 ബാച്ച് ഐ പി എസ് കേഡർ ആണ് ഐ ജി ഗോകുലത്ത് ലക്ഷ്മണൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News