കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹം ഡിസംബര്‍ ആദ്യ വാരം..?

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണ്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ വാരം തന്നെ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന റിസോര്‍ട്ടില്‍ വെച്ചാകും വിവാഹം. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളുള്ള ഔട്ട്‌ഡോര്‍ വെഡിങ് ആണ് കത്രീനയുടെ മനസ്സില്‍.

നേരത്തെ വിക്കിയുടെ ആഗ്രഹപ്രകാരം വിവാഹം മെയ് മാസത്തില്‍ നടത്തേണ്ടതായിരുന്നു. കത്രീനയുടെ തീരുമാനപ്രകാരം ഡിസംബറിലേക്ക് വിവാഹം മാറ്റുകയായിരുന്നു എന്നും പറയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News