പി ബിജുവിന് ആദരം; റെഡ് കെയർ ആസ്ഥാനമന്ദിരത്തിന് ബിജുവിന്റെ പേര്

പി ബിജുവിന് ആദരവായി ഡി വൈ എഫ് ഐയുടെ റെഡ് കെയർ ആസ്ഥാനമന്ദിരത്തിന് സഖാവ് പി ബിജു ഓർമ്മ കേന്ദ്രം എന്ന് നാമ കാരണം ചെയ്തു. സഖാവ് പി ബിജുവിന്റെ ഓർമകൾക്ക് ഒരാണ്ട് പൂർത്തിയാകുന്ന വേളയിലാണ് ആദരവായി റെഡ് കെയർ ആസ്ഥാനമന്ദിരത്തിന് സഖാവ് പി ബിജു ഓർമ്മ കേന്ദ്രം എന്ന് നാമകരണം ചെയ്തത്.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. പി ബിജു വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു വാഗ്ദാനമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഏതൊരാവശ്യത്തിനും ആശ്രയിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകുന്ന വോളന്റിയർ സേനയുടെയും, ജില്ലയിലെമ്പാടും ഉള്ള അമ്പതിൽപരം ഡി വൈ എഫ് ഐ ആംബുലൻസുകളുടെയും ആസ്ഥാനമായി ഈ കേന്ദ്രം മാറും.

മെഡിക്കൽ കോളേജിന്റെ ഹൃദയഭാഗത്തോട് ചേർന്ന് എട്ട് സെന്റ് സ്ഥലമാണ് റെഡ് കെയറിനായി ഒരുങ്ങുന്നത്.
ഒരു ചില്ലികാശ് പോലും പിരിക്കാതെ, പൂർണമായും ജില്ലയിലെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ചോരയിലും വിയർപ്പിലും പണിതുയർത്തുന്നതായിരിക്കും ഈ മന്ദിരം.

വരുന്ന മൂന്ന് മാസത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി ജില്ലാ ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം നവംബർ നാലിനാണ് കൊവിഡ് ബാധിതനായി പി ബിജു മരണപ്പെടുന്നത്. വിദ്യാർഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന ബിജു എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള ബിജുവിന്റെ വളർച്ച. സമരാവേശത്തിനിടെയും പ്രവർത്തകരെ നിലക്ക് നിർത്താനുള്ള ആജ്ഞാ ശക്തി പ്രകടമാക്കിയിരുന്നു. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർക്കും എന്നും ആവേശമായിരുന്നു പി ബിജു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News