അഫ്ഗാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്; സംയുക്ത പ്രസ്താവനയുമായി എട്ട് രാജ്യങ്ങള്‍

തീവ്രവാദികൾക്ക് അഭയം നൽകുന്നതിനോ പരിശീലിപ്പിക്കുന്നതിനോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനോ അഫ്ഗാനിസ്ഥാനിലെ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രാദേശിക ഉച്ചകോടി.

ഇന്ത്യ, റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉച്ചകോടി വിലയിരുത്തി.

അഫ്ഗാന് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ചയായി. അഫ്ഗാൻ ഒരിക്കലും ആഗോള ഭീകരതയുടെ സുരക്ഷിത താവളമാകില്ലെന്ന് ഉറപ്പാക്കാൻ, ഭീകരതയെ അതിന്റെ എല്ലാ അർഥത്തിലും നേരിടാനുള്ള തങ്ങളുടെ പ്രതിബദ്ധതയും യോഗം ചർച്ച ചെയ്‌തെന്ന് എട്ട് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും മൗലികാവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സംഭവ വികാസങ്ങൾ അവിടത്തെ ജനങ്ങൾക്ക് മാത്രമല്ല, അയൽരാജ്യങ്ങൾക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here