എംപി ആയിരിക്കെ കോൺഗ്രസ് നേതൃത്വം തനിക്ക് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ

എം പി യായിരിക്കെ കോൺഗ്രസ് നേതൃത്വം തനിക്ക് കോഴ വാഗ്ദാനം ചെയ്തിരുന്നതായി ഡോ. സെബാസ്റ്റ്യൻ പോൾ. ഒന്നാം യു പി എ സർക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പിന്തുണ തേടിയായിരുന്നു, കോഴ വാഗ്ദാനം. നാളെ പുറത്തിറങ്ങാനിരിക്കുന്ന “എൻ്റെ കാലം എൻ്റെ ലോകം” എന്ന സെബാസ്സ്റ്റ്യൻ പോളിൻ്റെ ആത്മകഥയിലാണ് നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ ഉള്ളത്.

ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചതിനെ തുടർന്ന് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാർലമെൻറ് പരിഗണിക്കുന്ന അവസരം. എംപിമാരെ വിലക്കെടുത്ത് കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പാക്കി. എം പിയായിരുന്ന തന്നെയും പണവുമായി കോൺഗ്രസ് നേതൃത്വം സമീപിച്ചിരുന്നു എന്നാണ് ഡോക്ടർ സെബാസ്റ്റ്യൻ പോൾ തൻ്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്.

പ്രണബ് മുഖർജി ആയിരുന്നു ഇത്തരം വഴിവിട്ട നീക്കങ്ങൾക്ക് പിന്നിൽ എന്ന് കോൺഗ്രസ് നേതാവ് വയലാർ രവി പിന്നീട് തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. അഭിഭാഷകൻ, മാധ്യമപ്രവർത്തകൻ, പാർലമെൻ്റേറിയൻ, പൊതുപ്രവർത്തകൻ ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ ഡോക്ടർ സെബാസ്റ്റ്യൻ പോളിൻ്റെ ആത്മകഥ ഒരു കാലഘട്ടത്തിൻറെ കൂടി ചരിത്രമാണ് അനാവരണം ചെയ്യുന്നത്. ചെറുപട്ടണം എന്ന നിലയിൽ നിന്നും മെട്രോ നഗരമായി മാറിയ കൊച്ചിയുടെ ചരിത്രവും ഇതിൽ വായിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News