ആപ്പിളിന്റെ പഴയ ഒറിജിനല്‍ കംപ്യൂട്ടര്‍ ലേലത്തില്‍ വിറ്റു; ലേലത്തുക കേട്ടാല്‍ !

ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ പഴയ ഒറിജിനൽ കംപ്യൂട്ടർ അമേരിക്കയിൽ ലേലത്തിൽ വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്. നാല് ലക്ഷം ഡോളറാണ് കംപ്യൂട്ടറിന് ലേലത്തിൽ ലഭിച്ചത്.

ആപ്പിളിന്റെ സ്ഥാപകന്മാരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വൊസ്‌ന്യാകും ചേർന്ന് നിർമിച്ചതാണിത്. ‘ഹവായിയൻ കോഅ വുഡ്-കേസ്ഡ്’ ആപ്പിൾ-1 മോഡലാണിത്.ഈ മോഡലിലുള്ള 200 കംപ്യൂട്ടറുകൾ മാത്രമാണ് ഇന്ന് ലോകത്തുള്ളത്.

ലേലത്തിൽ പോയിരിക്കുന്ന ഈ കംപ്യൂട്ടർ ഇപ്പോഴും പ്രവർത്തനനക്ഷമമാണ്. ഇത്തരത്തിൽ പ്രവർത്തനക്ഷമമായ 20ഓളം ആപ്പിൾ-1 കംപ്യൂട്ടറുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഒരു കോളേജ് പ്രൊഫസറായിരുന്നു മുമ്പ് ഈ കംപ്യൂട്ടറിന്റെ ഉടമ. പിന്നീട് അദ്ദേഹം അത് തന്റെ വിദ്യാർത്ഥിക്ക് കൈമാറുകയായിരുന്നു. ഈ കംപ്യൂട്ടറിന്റെ മൂന്നാമത്തെ മാത്രം ഉടമസ്ഥനാണ് ലേലത്തിലൂടെ ഇത് സ്വന്തമാക്കിയിരിക്കുന്ന വ്യക്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News