കാർ തകർത്ത കേസ്; ടോണി ചമ്മണി പുറത്തിറങ്ങി

നടന്‍ ജോജു ജോര്‍ജ്ജിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ 5 പ്രതികള്‍ ജയിൽ മോചിതരായി.

പ്രതികൾക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കാറിനുണ്ടായ നഷ്ടത്തിന്‍റെ പകുതി തുക കെട്ടിവയ്ക്കണം,അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം എന്നിവയാണ് ഉപാധികള്‍.

അതേസമയം, കേസില്‍ ആദ്യം അറസ്റ്റിലായ രണ്ടാം പ്രതി ജോസഫ് ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News