‘ഫ്രണ്ട്‌സ് ഇതാണ് ഞാൻ പറഞ്ഞ ക്ലൂക്ലൂസ് പൊടി’; ഈ ക്ലൂക്ലൂസ് പൊടി കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്കുമാത്രം

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ കുട്ടി വ്ലോഗർമാർ സജീവമാണ്. ശങ്കരൻ ഉൾപ്പടെയുള്ള കുട്ടി വ്ലോഗർമാരെ ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഗ്ലൂക്കോസ് പൊടി പരിചയപ്പെടുത്തിക്കൊണ്ട് ഒരു കൊച്ചുമിടുക്കന്‍ തയ്യാറാക്കിയ വീഡീയോ സമൂഹമാധ്യമങ്ങളില്‍ പറപറക്കുകയാണ്.

ഇതിനു മുൻപും വ്ലോഗ് വീഡിയോ ചെയ്തിട്ടുണ്ടെന്നാണ് ഡയലോഗിൽ നിന്നും മനസിലാകുന്നത്.മുൻപത്തെ എപ്പിസോഡിൽ ഒരു സ്നാപ്പ് ചാറ്റും നടൻ കോഴിമുട്ടയും കണ്ടു ,ഇന്ന് ക്ലൂക്ലൂസ് പൊടി കാണാം എന്ന് പറഞ്ഞാണ് ഗ്ളൂക്കോസ് പരിചയപ്പെടുത്തുന്നത്. ക്ലൂക്കോസ് എന്നതാണ് ഹൈ ലൈറ്റ്;അതിന്റെ ഗുണഗണങ്ങളും വര്ണിക്കുന്നുണ്ട്.ഒടുവിൽ അമ്മയുടെ എൻട്രിയോട് കൂടി ഒരു മാസ്സ് ചമ്മൽ കൂടി വിഡിയോയിൽ കാണാം

അമ്മയുടെ കണ്ണുവെട്ടിച്ച് ‘ക്ലൂക്ലൂസ്’ പൊടി സുഹൃത്തുക്കള്‍ക്കായി പരിചയപ്പെടുത്താന്‍ തയ്യാറാക്കിയ ഈ വീഡിയോ സിനിമാ താരം ജയസൂര്യ ഉള്‍പ്പടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്‌.

ഏറ്റവും അവസാനം കുഞ്ഞന്റെ ഒരു ചമ്മലുണ്ട്. മുകേഷേട്ടന് ശേഷം ഇത്ര ഭംഗിയായി ആ വികാരം ഞാൻ വേറെങ്ങും കണ്ടിട്ടില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News