ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ മൂന്നിന് അൽ നാസർ ലിഷർ ലാന്റിൽ നടക്കുന്ന
ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു.

ലോഞ്ചിങ്ങ് ലോക കേരളസഭാഅംഗം എൻകെ കുഞ്ഞമ്മദ് നിർവഹിച്ചു .
ദി ഗ്ലോറി ഓഫ് 50 എന്ന പേരിലാണ് ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം കൊടുക്കുന്ന ” മലബാറിക്കസ് ” ബാൻന്റിന്റെ ലൈവ് പ്രോഗ്രാം അരങ്ങേറും .

ഇന്ത്യയുടെയും യുഎഇയുടെയും സംസ്കാരങ്ങൾ വിളിച്ചോതുന്ന വിവിധ പരിപാടികളും ഉണ്ടാകുമെന്ന്
സ്വാഗത സംഘം ചെയർമാൻ ഒ വി മുസ്തഫ, ജനറൽ കൺവീനർ കെ.വി.സജീവൻ എന്നിവർ അറിയിച്ചു.

സംഘാടകരായ അൻവർ ഷാഹി, പ്രദീപ് തോപ്പിൽ , റിയാസ് കൂത്തുപറമ്പ് ,
സുചിത സുബ്രൂ , അനീഷ് മണ്ണാർക്കാട് , വിജിഷ ,പ്രിൻസ്‌, രാകേഷ് മാട്ടുമ്മൽ ,
നൗഫൽ പട്ടാമ്പി ,അശ്രീദ്, വിപിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News