മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിട്ട ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവില്‍ വന്‍ ക്രമക്കേട്, കൈരളി ന്യൂസ് എക്സ്ക്ലൂസ്സീവ്

മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ ഉത്തരവിട്ട പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവില്‍ വന്‍ ക്രമക്കേട്. മരം മുറിക്കാന്‍ ഉത്തരവ് ഇട്ടത് 1972 ലെ വൈല്‍ഡ് ആക്ട് മറികടന്ന്. മരം മുറിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണമെന്ന മറ്റൊരു മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം ബെന്നിച്ചന്‍ തളളി കളഞ്ഞു.പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ പി സുനിൽ ബാബു ഐ എഫ് എസിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഉത്തരവ് ഇറങ്ങിയത്.

മരം മുറിക്കാന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി ഉണ്ടെന്ന് ഉത്തരവില്‍ തെറ്റായി എ‍ഴുതി ചേര്‍ത്തതിലും ദൂരൂഹത. നവംബര്‍ ഒന്നിന് ചേര്‍ന്നത് ഔദ്യോഗിക യോഗം അല്ലെന്നും നടന്നത് ചര്‍ച്ച മാത്രമെന്നും ബെന്നിച്ചന്‍റെ കുറ്റസമ്മതം. സര്‍ക്കാരിന് നല്‍കിയ വിശദീകരണ കത്തിലാണ് ബെന്നിച്ചന്‍ കുറ്റസമ്മതം നടത്തിയത്. രേഖകളുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

മുല്ലപ്പെരിയാറിലെ 15 മരങ്ങള്‍ മുറിക്കാന്‍ പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ഇട്ട ഉത്തരവിലുട നീളം ദൂരൂഹതയാണ് മണക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിനുളളിലിരിക്കുന്ന മുല്ലപെരിയാര്‍ ഡാമില്‍ നിന്ന് മരം മുറിക്കണമെങ്കില്‍ സര്‍ക്കാരിന്‍റെയും പരിസ്ഥിതി വകുപ്പിന്‍റെയും മുന്‍കൂര്‍ അനുമതി ആവശ്യമാണ് .

1972 ലെ വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരം ഇത്തരം ഒരു ഉത്തരവ് ഇറക്കാന്‍ ബെന്നിച്ചന്‍ തോമസിന് അധികാരവും ഇല്ല. ഒക്ടോബര്‍ 30 ന് പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ പി സുനിൽ ബാബു ഐ എഫ് എസ്‌ ബെന്നിച്ചനോട് ഇകാര്യം ഒദ്യോഗികമായി തന്നെ മുന്നറിപ്പ് ആയി നല്‍കിയിരുന്നു എന്ന് തെളിയിക്കുന്ന കത്താണിത്. എന്നാല്‍ നവംബര്‍ 5 ന് വൈകിട്ട് ഉത്തരവ് ഇറക്കിയപ്പോള്‍ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ പി സുനിൽ ബാബു പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ കൂടി ഉത്തരവിന്‍റെ ഭാഗമായി എ‍ഴുതി ചേര്‍ത്തു.

അതേസമയം, 15 മരങ്ങള്‍ മുറിക്കാന്‍ പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ പി സുനിൽ ബാബു അനുമതി നല്‍കി എന്ന പച്ചകളള‍വും എ‍ഴുതി ചേര്‍ത്തു. മൂന്ന് പേജുളള സുനില്‍ ബാബുവിന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ ലെറ്ററിലെ നടപ്പിലാക്കേണ്ട ഭാഗത്തിലെവിടെയും 15 മരങ്ങളുടെ കാര്യത്തെ പറ്റി മിണ്ടിയിട്ടെ ഇല്ലെന്നത് കത്ത് പരിശോധിച്ചാല്‍ വ്യക്തമാകും.

തമി‍ഴ്നാടിന് അനുകൂലമായി മരം മുറിക്കാന്‍ ഇറക്കിയ ഉത്തരവില്‍ സത്യവിരുദ്ധമായ രേഖപ്പെടുത്തല്‍ ഉണ്ടായെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതോടെയാണ് ബെന്നിച്ചനെ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്. നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി ടികെ ജോസും, താനും, വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേർന്നത് ഔദ്യോഗിക യോഗം അല്ലെന്ന് ബെന്നിച്ചൻ സര്‍ക്കാരിനോട് സമ്മതിച്ചു. ജലവിഭവ സെക്രട്ടറിയുടെ മുറിയിൽ നടന്നത് അനൗപചാരിക ചർച്ച മാത്രമാണ് ഔദ്യോഗിക യോഗം ചേര്‍ന്നിട്ടില്ലെന്ന് ഇതോടെ വ്യക്തമാകുന്നു. ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണത്തിലാണ് ബെന്നിച്ചന്‍ വിശദീകരണം നല്‍കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വിവാദ മരം മുറി ഉത്തരവ് ഇറക്കിയ ബെന്നിച്ചൻ തോമസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News