ജനസംസ്കൃതി മൂന്നാമത് അന്താരാഷ്ട്ര  ഹ്രസ്വചലച്ചിത്രോത്സവം; രജിസ്ട്രേഷൻ തീയതി നവംബർ 15 വരെ

ജനസംസ്കൃതി മൂന്നാമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രോത്സവം “അതിജീവനം” എന്ന വിഷയത്തെ  അടിസ്ഥാനമാക്കി നടക്കും. ജനസംസ്കൃതി മൂന്നാമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രോത്സവത്തിൻ്റെ രജിസ്ട്രേഷൻ തീയതി നവംബർ 15 തിങ്കളാഴ്ച വരെ നീട്ടി.

സാമൂഹിക പ്രശ്നങ്ങളിലും ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങളിലും ഫലപ്രദമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. പ്രശസ്ത സിനിമാ സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ട്രഷററുമായ ശ്രീ. സലാം ബാപ്പു ലോഗോ പ്രകാശനം നിർവ്വഹിച്ച ഇത്തവണത്തെ ഹ്രസ്വചലച്ചിത്രമത്സരത്തിൽ, പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീ. മധുപാൽ ചെയർമാനായ അഞ്ചംഗ ജൂറി വിധികർത്താക്കളാകും.

മത്സരത്തിനുള്ള രജിസ്ട്രേഷൻ  2021 നവംബർ 15, രാത്രി 10 മണിക്ക്  മുമ്പായി ലഭിക്കണം.2020 ജനുവരിയിലോ അതിനുശേഷമോ നിർമ്മിച്ച സൃഷ്ടികൾ നവംബർ 15ന് മുൻപ് സമർപ്പിക്കണം. പ്രവേശന ഫീസ് 1000 രൂപ. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മികച്ച ഒന്ന്, രണ്ട്, മൂന്ന് നിർമ്മാണങ്ങൾക്ക് യഥാക്രമം 30,000/-, 20,000/-, 10,000/- രൂപ വീതം ലഭിക്കും.

കൂടുതൽ വിശദാംശങ്ങൾക്ക്, ജനസംസ്കൃതി വെബ്സൈറ്റ് www.janasamskriti.org, ഇമെയിൽ വിലാസം jsfilmfest@gmail.com, 9650134830, 9582269015, 7827602130 എന്നിവയിൽ ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here