മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കില്ല

നാളെ പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി മാറ്റിവെച്ചു. നാളെ ഉച്ചക്ക് 2 മണിക്ക് പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കേസ് ശനിയാഴ്ച പരിഗണിച്ചേക്കും.

അതേസമയം, മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഉത്തരവിട്ട ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. നവംബര്‍ ഒന്നിന് ചേര്‍ന്നത് ഔദ്യോഗിക യോഗം അല്ലെന്നും നടന്നത് ചര്‍ച്ച മാത്രമെന്നും ബെന്നിച്ചന്‍റെ കുറ്റസമ്മതം. സര്‍ക്കാരിന് നല്‍കിയ വിശദീകരണ കത്തിലാണ് ബെന്നിച്ചന്‍ കുറ്റസമ്മതം നടത്തിയത്.

തമി‍ഴ്നാടിന് അനുകൂലമായി മരം മുറിക്കാന്‍ ഇറക്കിയ ഉത്തരവില്‍ സത്യവിരുദ്ധമായ രേഖപ്പെടുത്തല്‍ ഉണ്ടായെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതോടെയാണ് ബെന്നിച്ചനെ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്. നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി ടികെ ജോസും, താനും, വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേർന്നത് ഔദ്യോഗിക യോഗം അല്ലെന്ന് ബെന്നിച്ചൻ സര്‍ക്കാരിനോട് സമ്മതിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News