പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; പ്രതി പിടിയിൽ

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംദവത്തിൽ പ്രതിയെ പൊലീസ് പിടിയിലായി. മരിച്ച ഫനീന്ദ്രദാസിൻ്റെ സുഹൃത്തും പശ്ചിമ ബംഗാൾ സ്വദേശിയുമായ ബിഥിൻ ചന്ദ്ര യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത് . മദ്യം വാങ്ങാൻ ചെലവിട്ട പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൃതദേഹത്തിന സമീപത്ത് നിന്ന് ലഭിച്ച ചോരക്കറ പുരണ്ട കല്ല്, മരിച്ച ഫനീന്ദ്രദാസും സുഹൃത്തായ ബിഥിൻ ചന്ദ്രയും ഉൾപ്പെട്ട സി സിടിവി ക്യാമറ ദൃശ്യങ്ങൾ എന്നി തെളിവുകളാണ് കേസിൽ നിർണായകമായത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഫണീന്ദ്ര ദാസും ബിഥിൻ ചന്ദ്രയും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചു. പിന്നീട് പുറത്തെറിങ്ങിയ ശേഷം നൽകിയ പണത്തെച്ചൊലി തർക്കമായി. ഇതിനിടെയാണ് പാറക്കക്ഷണം കൊണ്ട് ബിഥിൻ, ഫണീന്ദ്രദാസിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

അതേസമയം, സംഭവം നടന്നതിൻ്റെ പിറ്റേന്ന് നാട്ടിലേക് രക്ഷപ്പെടാൻ ഇയാൾ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിനിടെ റെയിൽവേ പൊലീസിനും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്നു. പ്രതി ട്രെയിൻ മാർഗം നാട്ടിലേക്ക് കടക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലിസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലിസ് ആണ്പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News