ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 118 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക. ഇതോടെ കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തുടക്കമാവും.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാണ്‌ ഈ തീരുമാനം. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓൺലൈൻ കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതായനം തുറക്കുകയാണ്‌ ഇതിലൂടെ സർവകലാശാല ചെയ്യുന്നത്.

ആധുനിക കാലത്തിന്‌ അനുസ്യതമായ തരത്തിലുള്ള കോഴ്‌സുകളും പ്രവർത്തനവും യാഥാർത്ഥ്യമാക്കാൻ യൂണിവേഴ്‌സിറ്റിയെ സജ്ജമാക്കുകയാണ്‌ സർക്കാർ ലഷ്യമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഡിജിറ്റൽ വിദ്യാഭാസത്തിന്റെ കൂടി കാലഘട്ടത്തിൽ ഓപ്പൺയൂണിവേഴ്‌സിറ്റിയുടെ സാധ്യത അനന്തമാണ്‌ . സർവകലാശാല പ്രവർത്തനങ്ങൾ ഏറ്റവും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമാണ്‌ തീരുമാനം. ഇതനുസരിച്ച്‌ നടപടിക്രമങ്ങൾ വേഗത്തിൽ പുർത്തിയാക്കും. ക്ലാസുകൾ എത്രയും വേഗം തുടങ്ങുമെന്നും വിപുലമായ സൗകര്യമുള്ള ആസ്ഥാനകേന്ദ്രമുൾപ്പെടെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാല്‌ റീജിയണൽ കേന്ദ്രങ്ങൾ തുറക്കുന്നതിനും ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്‌. കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺയൂണിവേഴ്‌സിറ്റി കൊല്ലത്തിന്‌ തിലകക്കുറിയാണ്‌ .

ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 118 തസ്‌തിക സ്യഷ്‌ടിക്കാൻ തീരുമാനിച്ച സംസ്ഥാനസർക്കാർ തീരുമാനം സർവകലാശാലയുടെ വളർച്ചയിൽ പ്രധാനചുവടുവയ്പ്പാണെന്ന്‌ വൈസ്‌ ചാൻസലർ ഡോ പിഎം മുബാറക്‌പാഷ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News