ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയില്‍ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.

1947 മുതൽ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു. രാജ്യത്തെമ്പാടും ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കാൻ ഇത് വഴിവെക്കും.

സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്നീ നിലകളിൽ അബുൾ കലാം ആസാദ് ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളുടേയും ഡൽഹി സർവകലാശാലയുടേയും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു. 1992ൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌നം നൽകി ആദരിച്ചു.

മൗലാന അബുൾ കലാം ആസാദ് 1947 മുതൽ അന്തരിക്കുന്ന 1958 ഫെബ്രുവരി 22 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 11 വർഷത്തെ ഭരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. സാഹിത്യത്തെയും ഫൈൻ ആർട്‌സിനെയും പ്രോത്സാഹിപ്പിച്ചു.

യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി തുടങ്ങിയവയും സ്ഥാപിതമായി.

2008 സെപ്റ്റംബർ 11ന് മാനവ വിഭവശേഷി വികസന മന്ത്രാലയം മൗലാന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്നു മുതൽ എല്ലാ വർഷവും ഈ ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News