പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ റഹീമി നെ കാണാനില്ല. എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടിൽ വച്ചായിരുന്നു സംഭവം.

ഇന്ന് രാവിലെ 7 മണിയോടെ നാസില യുടെ ഉമ്മ കിടപ്പുമുറിയില്‍ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുക്കാരെ അറിയിക്കുകയും അവർ പാലോട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. റൂറൽ എസ്പി സ്ഥലത്തെത്തി. സംഭവത്തിൽ പാലോട് പോലീസ് അനേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel