ദീപാവലി പടക്കങ്ങള്‍ ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതി; വിമാന യാത്രക്കാരൻ അറസ്റ്റിൽ

ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിലായി. തൃശൂർ ചാവക്കാട് സ്വദേശി അർഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്.

ലീവിന് ശേഷം മടങ്ങുമ്പോൾ ഗൾഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. ബാഗേജ് സ്ക്രീനിങ്ങ് മെഷ്യനിൽ കയറ്റിയപ്പോഴാണ്‌ സ്‌ഫോടകവസ്തു കണ്ടെത്തിയത്.

തുടർന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയിൽ അനധികൃതമായി സ്ഫോടക വസ്തു കൈവശം വച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News