കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയാണ് ചെയ്തത്.

6 വർഷം കൊണ്ട് 1560 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഇതുമൂലമുണ്ടായത്. കൊവിഡ് സമയത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഉള്‍പ്പെടെ കൊവിഡ് സെസ് ഏർപ്പെടുത്തി. എന്നിട്ടും കേരളം അത് ചെയ്യുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്.

ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തെന്ന് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News