ഡീസൽ ബസ് സിഎൻജി, എൽഎൻജിയിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുന്നു; മന്ത്രി ആന്റണി രാജു

ഡീസൽ ബസുകൾ സി എൻ ജിയിലേക്കും എൽഎൻ ജിയിലേക്കും മാറ്റുന്ന നടപടി പുരോഗമിക്കുന്നു.കോടതി വിധിക്കുള്ളിൽ നിന്ന് എംപാനൽ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മന്ത്രിസഭയിൽ അറിയിച്ചു.

ടൂറിസം തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ ബസ് ഡിപ്പോകൾ നവീകരിക്കും.കെ എസ് ആർ ടി സിയെ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആൻ്റണി രാജു സഭയിൽ വ്യക്തമാക്കി.

പുതുതായി 460 ബസ് വാങ്ങാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്ലാൻ ഫണ്ടിൽ നിന്ന് 50 കോടി രൂപ ചെലവിൽ 100 ബസ് വാങ്ങാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഡിസംബറിൽ പുതിയ ബസുകൾ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2016-21 കാലയളവിൽ 101 പുതിയ ബസുകളാണ് വാങ്ങിയത്, 310 സി എൻ ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാൻ ടെൻ്റർ നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here