കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രികരിൽ നിന്ന് നാലേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രികരിൽ നിന്നായി നാലേമുക്കാൽ കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വർണം ബഹറിനിൽ നിന്നും തിരൂരങ്ങാടി സ്വദേശി രവീന്ദ്രൻ 2.06 കിലോഗ്രാം സ്വർണം ഷാർജയിൽ നിന്നും മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ 355 ഗ്രാം സ്വർണം ഷാർജയിൽ നിന്നുമാണ് കൊണ്ടുവന്നത്.

ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണമാണ് മൂന്നു പേരിൽ നിന്നുമായി പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News