ADVERTISEMENT
ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന് ആശങ്ക. രണ്ട് സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തെ ചൊല്ലിയുള്ള ആശങ്കയാണ് ടീമിന്റെ ഇപ്പോഴുള്ള പ്രധാന വിഷയം .
സ്റ്റാർ ഓപ്പണർ മുഹമ്മദ് റിസ്വാനും സീനിയർ താരം ഷോയിബ് മാലിക്കും പനിയെത്തുടർന്ന് ഇന്നലെ പരിശീലനം മുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും നിർണായക മത്സരത്തിൽ കളിക്കുമോയെന്ന ആശങ്കയുയരുന്നത്.
ഇന്ന് ദുബൈയിലാണ് രണ്ടാം സെമി ഫൈനൽ. ഇതിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലനമാണ് ഇരു താരങ്ങൾക്കും നഷ്ടമായത്. റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച ഇരുവർക്കും പനിയുണ്ടായിരുന്നുവെന്നും തുടർന്ന് പരിശീലനത്തിന് വൈകിയെത്തിയാൽ മതിയെന്ന് ഇരുവരോടും നിർദേശിച്ചിരുന്നു . പിന്നീടാണ് ഇരുവരേയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, ഇരുവരേയും കൊ വിഡ് പരിശോധനയ്ക്ക് വിധേരയാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ടൂർണമെന്റിൽ പാകിസ്ഥാൻ ബാറ്റിങ് നിരയ്ക്കായി തകർപ്പൻ പ്രകടനമാണ് ഇരുവരും നടത്തിയത്. അതിനാൽ തന്നെ ഇന്ന് ഇരുവരും കളിച്ചില്ലായെങ്കിൽ അത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകും. ഇരുവർക്കും കളിക്കാനായില്ലെങ്കിലും ആവശ്യത്തിന് പകരക്കാരുണ്ടെന്നതാണ് പാകിസ്ഥാന്റെ ആശ്വാസം. റിസ്വാന് പകരം മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും മാലിക്കിന് പകരം ഹൈദർ അലിയും കളിക്കാനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.