രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കും; സിപിഐഎം തമിഴ്നാട് ഘടകം

തമിഴ്നാട്ടില്‍ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഐ എം തമിഴ്നാട് ഘടകം. നേരത്തെ രാജാക്കണ്ണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തില്‍ പാര്‍വതി അമ്മാളിനെ സഹയിച്ചതും സിപിഐഎം ആയിരുന്നു.

തമിഴ്നാട്ടിലെ ദളിത് ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അനീതികളും ചര്‍ച്ച ചെയ്ത ജയ് ഭീം സിനിമയ്ക്ക് ആധാരമായ സംഭവത്തിലെ യഥാര്‍ത്ഥ നായികയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സിപിഐ എം. ലോക്കപ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ സെങ്കിണി എന്ന കഥാപാത്രം പാർവതി അമ്മാളാണ്. മകളും മകളുടെ ഭർത്താവും മൂന്നു കുഞ്ഞുങ്ങളുമൊത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കുടിലിലാണ് പാർവതി അമ്മാൾ ഇപ്പോള്‍ താമസിക്കുന്നത്. വീട്ടിലേക്കുള്ള വഴി അഴുക്കുചാൽ ഒഴുകുന്ന ഇടമാണ്. രാജാക്കണ്ണിന്റെ കഥ ഇതിവൃത്തമായ ജയ് ഭീം സിനിമയുടെ നിർമാതാക്കളായ നടൻ സൂര്യയുമായും സംവിധായകൻ ജ്ഞാന വേലുമായും സംസാരിച്ച് പാർവതി അമ്മാളിന് ആവശ്യമായ സഹായങ്ങള്‍ നേടിക്കൊടുക്കുമെന്നും സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News