
ട്വന്‍റി -20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്ഥാൻ ഇന്ന് ആസ്ത്രേലിയയെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്.
കിരീടനേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ടീമാണ് പാകിസ്ഥാൻ. കളിച്ച 5 മത്സരത്തിലും നേടിയത് ഏകപക്ഷീയമായ വിജയം. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയും പാകിസ്ഥാന് സ്വന്തമാണ്. ഷഹീൻ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും ഒന്നിനൊന്ന് മെച്ചമുള്ള കളിക്കാരാണ്.
ആസ്ത്രേലിയ ആവട്ടെ, അത്ര ആധികാരികമായല്ല അവസാന നാലിൽ എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഓവറിൽ രക്ഷപ്പെട്ട അവരുടെ ദൗർബല്യങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരെ വെളിപ്പെട്ടു. തുടർച്ചയായ മികച്ച പ്രകടനങ്ങളുമായി ഫോമിലേക്ക് തിരികെയെത്തിയ ഡേവിഡ് വാർണർ തന്നെയാണ് ഓസീസ് ബാറ്റിംഗിലെ സുപ്രധാന കണ്ണി. ഫിഞ്ചും ഭേദപ്പെട്ട ഫോമിലാണ്.
ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വിൻഡീസിനെതിരെ ഫിഫ്റ്റിയോടെ ഫോമിലേക്ക് തിരികെയെത്തിയ മിച്ചൽ മാർഷ്, ഭേദപ്പെട്ട പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്ത് എന്നിവരും ഓസ്ട്രേലിയക്ക് ആത്മവിശ്വാസം പകരും. സ്റ്റോയിനിസും ഫോമിലാണ്. മാക്സ്‌വലിൻ്റെ ഫോം ഓസ്ട്രേലിയയെ അലട്ടുന്നുണ്ടെങ്കിലും കാര്യമായ അവസരങ്ങൾ താരത്തിനു ലഭിച്ചിട്ടില്ല. ബൗളിംഗിൽ സ്റ്റാർക്കും സാമ്പയും തകർപ്പൻ ഫോമിൽ നിൽക്കുമ്പോൾ കമ്മിൻസും ഹേസൽവുഡും മോശമല്ലാത്ത പ്രകടനങ്ങൾ നടത്തുന്നു.
എന്നിരുന്നാലും ട്വന്‍റി-20 പുരുഷ ലോകകപ്പ് കലാശപ്പോരാട്ടത്തിന് കണ്ണും നട്ട് ആരാധകര്‍ കാത്തിരിക്കുകയാണ്.ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here