ഇന്ധന വില വർധന, കൂട്ടിയവർ കുറയ്ക്കട്ടെ; മന്ത്രി കെ എൻ ബാലഗോപാൽ

ആറ് വർഷമായി കേരളം പെട്രോളിയം നികുതി കൂട്ടിയിട്ടില്ലെന്നും , 1560 കോടിയുടെ നഷ്ടം ഈ ഇനത്തിൽ ഉണ്ടായതായും ധനമന്ത്രി കെ.എൻ ബാലഗോപാൽ . ഉമ്മൻചാണ്ടി 13 തവണ നിരക്ക് വർദ്ധിപ്പിച്ചു ,കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇപ്പോഴും നികുതി കുറച്ചിട്ടില്ലെന്നും ബാലഗോപാൽ സഭയിൽ വ്യക്തമാക്കി.

പ്രതിപക്ഷ എം എൽ എ മാർ രാവിലെ സൈക്കിളിൽ സഭയിൽ വന്ന് ഇറങ്ങിയേതോടെ ഇന്നത്തെ സമീപനം എന്തായിരിക്കുമെന്നത് ഉറപ്പായിരുന്നു. കേരളം നികുതി വർദ്ധിപ്പിച്ചില്ല എന്ന് മാത്രമല്ല രണ്ട് തവണയായി കുറച്ചു എന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

1560 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് നഷ്ടം, എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 13 തവണയാണ് നികുതി വർദ്ധിപ്പിച്ചതെന്ന് കെ.എൻ ബാലഗോപാൽ തുറന്നടിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും , ഛത്തീസ്ഘട്ടിലും നികുതി കുറക്കാത്ത കോൺഗ്രസ് കേരളത്തിൽ മാത്രം കുറയ്ക്കണം എന്ന് പറയുന്നതിൻ്റെ യുക്തി എന്തെന്നും ബാലഗോപാൽ ചോദിച്ചു . കുറച്ചതിനെ കുറച്ചു എന്ന് അംഗീകരിക്കാൻ മടിയെന്തെന്നും ധനമന്ത്രി സഭയിൽ ചോദ്യം ഉയർത്തി.

രാജ്യത്ത ജനങ്ങളെ ഉലക്ക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം മുറം കൊണ്ട് വീശുന്ന സമീപനം ആണ് കേന്ദ്ര സർക്കാരിനെന്ന് കെ. ബാബു കുറ്റപ്പെടുത്തി. കേരളത്തിൽ നികുതി ഭീകരതയാണ് നിലനിൽക്കുന്നതെന്ന് കെ ബാബു കുറ്റപ്പെടുത്തി. ജിഎസ്ടി യിൽ ഉൾപ്പെടുത്തിയാൽ വില കുറയില്ലെന്നും ,പാചക വാതകം ജി എസ് ടിയിൽ ഉൾപ്പെടുത്തിയിട്ടും നികുതി കുറഞ്ഞില്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി .

ബിജെപി ആസൂത്രിതമായി സമരം സംഘടിപ്പിക്കുന്നു. ആ ട്രാപ്പിൽ കേരളത്തിലെ കോൺഗ്രസ് വീഴരുത് എന്ന് ധനമന്ത്രി മുന്നറിപ്പ് നൽകി. പ്രതീകാത്മക സമരങ്ങളെ ആക്ഷേപിക്കുന്ന ധനമന്ത്രിയുടെ നയം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മറുപടിയിൽ തൃപ്തരാകാതെ കേരളത്തിൽ നികുതി ഭീകരത എന്ന് ആരോപിച്ച് സഭയുടെ നടത്തളത്തിലിറങ്ങി പ്രതിപക്ഷം തുടർന്ന് സഭ ബഹിഷ്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here