ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കുറുപ്പ് നാളെ തീയറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. 5 ഭാഷകളിലായാണ് ചിത്രം തീയറ്ററിലെത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. വേള്‍ഡ് വൈഡ് 1500 തിയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് കുറുപ്പ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ വ്യത്യസ്തമായിട്ടാണ് പ്രൊമോഷന്‍ വര്‍ക്കുകള്‍ നടത്തുന്നത്. കുറുപ്പിന്റെ ട്രയ്ലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ ഇന്നലെ രാത്രി പ്രദര്‍ശിപ്പിച്ചിരുന്നു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്.

ബുര്‍ജ് ഖലീഫയില്‍ ട്രയിലര്‍ പ്രദര്‍ശനം നടന്നപ്പോള്‍, ദുല്‍ഖറും ഭാര്യയും മകളും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറുപ്പ് അനൌണ്‍സ്മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്ത് റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News