തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി അമിത് ഷാ നാളെ ഉത്തർപ്രദേശിൽ

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉത്തർപ്രദേശിൽ എത്തും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമിത് ഷാ സംസ്ഥാന ബിജെപി നേതാക്കളെയും കാണും. ഉത്തർ പ്രദേശിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും അമിത്ഷായ്‌ക്ക് ഒപ്പം യോഗങ്ങളിൽ പങ്കെടുക്കും. വാരണാസിയിൽ എത്തുന്ന അമിത് ഷാ അഖില ഭാരതീയ ഭാഷ സമ്മേളനം ഉദ്ഘാടനം ചെയ്യും.

അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടിയാണ് ബിജെപി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 400 ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് ബിജെപി ക്യാംപ് കണക്ക് കൂട്ടുന്നത്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ ആണ് ബിജെപി സംസ്ഥാനത്ത് സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here