തൊഴിലാളി വിരുദ്ധ നയം; ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു

തെക്കൻ കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു. ഭരണ സമിതിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

വൻ തകർച്ചയിലായ, തൃശൂർ ആസ്ഥാനമായുള്ള തെക്കൻ കേരളയിലെ ഇന്ത്യൻ കോഫി ഹൗസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യൻ കോഫി ഹൗസ്‌ സംരക്ഷണ സമിതി സമരം തുടങ്ങിയത്. 17 വർഷക്കാലം തുടർച്ചയായി ഭരണം നടത്തിയ കോൺഗ്രസ്‌ ബിജെപി അനുകൂല മാനേജ്മെന്റാണ് ജീവനക്കാരുടെ എല്ലാ വിധ ആനുകൂല്യങ്ങളും കവർന്നു എടുക്കുന്നത്.

കൊവിഡ് മൂലമാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് എന്നാണ് ഭരണ സമിതിയുടെ അവകാശ വാദം. എന്നാൽ കൊവിഡിന് മുമ്പേ 18,73,000 രൂപയുടെ നഷ്ടം ഉണ്ടായി എന്ന് ഭരണ റിപ്പോർട്ടിൽ വ്യക്തമാണ്.

അതേസമയം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൌസ് സഹകരണ സംഘം ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് CITU ഭരിക്കുന്ന ഭരണ സമിതി സ്വീകരിച്ചത്.

തെക്കൻ കേരളയിൽ 53 ഇന്ത്യൻ കോഫി ഹൗസുകളിലായി
രണ്ടായിരത്തിൽ അധികം വരുന്ന ജീവനക്കാരും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളും ഇന്ന് വലിയ ആശങ്കയിലാണ്.

തൊഴിലാളികളുടെ പിഎഫ്, ഗ്രാറ്റുവിറ്റി, ജിഎസ്ടി ഉൾപ്പെടെ ഏകദേശം 18 കോടിയോളം രൂപ കുടിശിഖയുണ്ട്‌. കൂടാതെ
റിട്ടയർ ചെയ്ത ജീവനക്കാർക്ക് പോലും ആനുകൂല്യങ്ങളും നൽകിയിട്ടില്ല.എ കെ ജി ജനയിതാവായി നിലവിൽ വന്ന ചരിത്രത്തിന്റെ ഭാഗമായ സ്ഥാപനത്തെയാണ് കോൺഗ്രസ്‌ – ബിജെപി അനുകൂല ഭരണ സമിതി നാശത്തിലേയ്ക്ക് നയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here