കേരളത്തില്‍ അതീവ ജാഗ്രത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം കണക്കിലെടുത്ത് കേരളത്തിലും അതീവ ജാഗ്രത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

തീവ്രന്യൂനമർദ്ദം തമിഴ്നാട് തീരം തൊടുന്നതോടെ കേരളത്തിലും മഴ ശക്തമാകും. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ക്യാമ്പുകൾ സജ്ജീകരിച്ചെന്നും സർക്കാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News